ബിജെപി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നായരങ്ങാടി സെൻ്ററിൽ നിന്ന് ശവപ്പെട്ടിയുമേന്തി ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴുക്കി. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ്, ശ്മശാന നിർമ്മാണത്തിന്റെ പേര് പറഞ്ഞ് ലക്ഷങ്ങൾ കട്ടുമുടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.