യൂത്ത് കോൺഗ്രസ് നേതാവിനെ തല്ലിച്ചതച്ച പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ എസ്.പി. ഓഫീസ് മാർച്ചിൽ സംഘർഷം. മൂന്ന് തവണ സമരക്കാർക്ക് നേരെ പൊലീസ് ജലപ്പീരങ്കി പ്രയോഗിച്ചു. തുടർന്നും പിരിഞ്ഞുപോകാതെ നിന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.