ക്ഷേത്രം ഓഫീസിലെ പൂട്ടും ഓഫീസിനുള്ളിലെ അലമാരയുടെപൂട്ടും കുത്തിത്തുറന്നാണ് പണവും സ്വർണവും കവർന്നത്. കൂടാതെ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആറും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്. ഇന്ന് രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരനാണ് മോഷണം വിവരം അറിഞ്ഞത്. ഏകദേശം രണ്ടു പവനോളം സ്വർണവും 10,000 ലധികംരൂപയും നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.