കട്ടപ്പനയില്‍ ചികിത്സക്കായ് പോയ കുടുംബമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. കട്ടപ്പനയില്‍ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്ന അഭിഭാഷകനാണ് ഇന്നോവ ഓടിച്ചത്. ഇരുവശത്തും വാഹനം കിടക്കുന്നതു മൂലം വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് എതിരെ വന്ന ഓട്ടോറിക്കയില്‍ ഇടിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ലീലക്കും ഭാസ്‌കരനും ഓട്ടോ ഡ്രൈവര്‍ സോബിനും കാര്യമായ പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.