കോഴിക്കോട്: മാവേലിക്കസ് ഓണാഘോഷം 2025ന് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ പ്രൗഢമായ തുടക്കം. ഇന്ന് രാത്രി എഴിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് പിന്നാലെ രാത്രി എട്ടരയോടെ കടപ്പുറത്തെ തിങ്ങിനിറഞ്ഞ സദസ്സിന് മുമ്പിൽ സംഗീത ദൃശ്യ വിസ്മയം പകർന്ന് രാജസ്ഥാനി നാടോടി സംഗീത സംഘത്തിന്റെ 'ദി മംഗാനിയാർ സെഡഷൻ' അരങ്ങേറി. ഹവാമഹലിന്റെ മാതൃകയിൽ സൃഷ്ടിച്ച വേദിയിലെ 33 'മാന്ത്രിക അറകളുടെ ചുവപ്പ് തിരശ്ശീലകൾ ഒന്നൊന്നായി നീങ്ങിയപ്പോൾ അനാവൃതമായത് സംഗീതത്തിന്റ