പാടി വയലിൽ നെടുകേറുന്ന പുതിയ പാടിയിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ടിപ്പർ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്ന് പുറത്തെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്.പരിക്ക് ഗുരുതരമല്ല.മേപ്പാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു