തിരുവല്ല: മഹാത്മ അയ്യൻകാളിയുടെ 162മത് ജന്മദിനാഘോഷം ബിജെപി പട്ടികജാതി മോർച്ച പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല മുൻസിപ്പൽ ചിൽഡ്രൻസ് പാർക്ക് ആഡിറ്റോറിയത്തിൽ സമ്മേളനവും നടന്നു. സമ്മേളനം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉത്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച ജില്ല പ്രസിഡൻ്റ് സിബി മന്ദിരം അധ്യക്ഷത വഹിച്ചു.