കോഴിക്കോട്: സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നാടകങ്ങളായ തങ്കനാട്ടവും എസ്‌കേപ്പും ആസ്വാദകർക്ക് മുന്നിലെത്തിച്ച് മാവേലിക്കസ്. ടൗൺഹാളിലെ വേദിയിൽ നിറഞ്ഞ സദസ്സിന് മുന്നിലാണ് നാടകങ്ങൾ അരങ്ങേറിയത്. വൈകുന്നേരം ആരംഭിച്ച നാടകങ്ങൾ കാണാൻ രാത്രി പത്തിനും കലാസ്വാദകരുടെ നിറസാന്നിധ്യമാണുണ്ടായത്. പാർശ്വവത്കരിക്കപ്പെടുന്നവരുടെ ചെറുത്തുനിൽപ്പുകൾ തുറന്നു കാണിക്കുന്നതാണ് തങ്കനാട്ടം. ക്ഷേത്ര മുറ്റങ്ങളിൽ ദൈവവേഷം കെട്ടിയാടി ജീവിക്കുന്ന തങ്കൻ എന്ന ആട്ടക്കാരന്റെ മനോവ്യഥകൾ സമൂ