പട്ടികവർഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകാൻ കണ്ടെത്തുന്ന ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ മന്ത്രി ഒ ആർ കേളു പറഞ്ഞു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് എപിജെ ഹാളിൽ നടന്ന ജില്ല വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എംഎൽഎ ടി. സിദ്ദീഖ്, എഡിഎം കെ ദേവകി,സബ് കളക്ടർ അതുസാഗർ,പ്ലാനിങ് ഓഫീസർ ഇൻ ചാർജ് കെ. എസ് ശ്രീജിത്ത്,ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.