CRPF ൽ 38 വർഷം രാജ്യ സേവനം നടത്തി വിരമിച്ച് നാട്ടിൽ എത്തിയ ഡെപ്യൂട്ടി COMMANDANT എ.എം പ്രദീപ് കുമാറിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ് നൽകി. CRPF ജവാൻ മാരുടെ കൂട്ടായ്മയായ കണ്ണൂർ CRPF കൂട്ടായ്മയുടെ നേതൃ ത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ഞായറാഴ്ച്ച രാവിലെ 10.30 ഓടെ കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രദീപ് കുമാറിനെ കൂട്ടായ്മ അംഗങ്ങൾ സ്വീകരിച്ചു. ചെന്നൈ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1987 ഇൽ CRPF ഇൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ അസിസ്റ്റ ന്റ് സബ് ഇൻസ്‌പെക്ടർ ആയി ജോയിൻ ചെയ്തു.