നെടുംകണ്ടം പുഷ്പകണ്ടത് നിന്നും 15 ലിറ്റര്‍ ചാരായവും അഞ്ച് ലിറ്റര്‍ കോടയുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പുഷ്പകണ്ടം സ്വദേശികളായ മണ്ണിച്ചേരിയില്‍ ഫൈസല്‍, മയിലമൂട്ടില്‍ വിജയന്‍ എന്നിവര്‍ അറസ്റ്റിലായി. തമിഴ്‌നാട് അതിര്‍ത്തി മേഖലയായ മണിയന്‍പെട്ടിയില്‍ നടത്തിയ പരിശോധനയില്‍ 220 ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചു. ഈ കേസില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല. സേനാപതിയില്‍ നിന്നും ഓട്ടോ റിക്ഷയില്‍ കടത്തുകയിരുന്ന 16 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. സംഭവത്തില്‍ മേലെ ചെമ്മണ്ണാര്‍ സ്വദേശി കടുവാപാറയ്ക്കല്‍ സിനറ്റ് അറസ്റ്റിലായി. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു.