ആയുർവേദ ഗവേഷണത്തിനും വികസനത്തിനും ഊന്നൽ നൽകി ആയുർവേദ മേഖലയ്ക്ക് സംസ്ഥാന സർക്കാർ മികച്ച പരിഗണന നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്താമത് ആയുർവേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വനിതകൾക്ക് ആയുർവേദത്തിൽ അധിഷ്ഠിതമായ ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ശാസ്ത്രീയ പരിശീലനം നൽകുന്ന സൂതികാമിത്രം പദ്ധതിയുടെ ധാരണാപത്രം മന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു