തികച്ചും സമാധാനപരമായി നടത്തിയ ഫലസ്തീൻ അനുകൂല പ്രകടനത്തിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിൽ പ്രകടനം നടത്തിയ ജിഐഒ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ സ്പർധ ഉണ്ടാക്കണ മെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെ ന്ന് എഫ്ഐആറിൽ ആരോപണം ഉന്നയിച്ചിരിക്കു ന്നത്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് പിലാത്തറ വിളയാംങ്കോട് വിറാസ് കോളേജിലെ ജി.ഐ.ഒ പ്രവർത്തകർ മാടാ യിപ്പാറയിൽ ഐക്യദാർഡ്യ പരിപാടി സംഘടിപ്പിച്ചത്. ഓൾ ടുഗെദർ ടു ഗസ എന്ന പേരിലായിരുന്നു പരിപാ ടി സംഘടിപ്പിച്ചത്.