തൃപ്പൂണിത്തുറ സംസ്കൃത കോളേജ് മുൻവശത്ത് ബസ്സും ക്രയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്.ഇടറോഡിൽ നിന്ന് അശ്രദ്ധകരമായി ക്രെയിൻ റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ബസ്സിന്റെ മുൻവശത്തേക്ക് ക്രീം ഇടിച്ചു കയറുകയായിരുന്നു.ആരുടെയും പരിക്ക ഗുരുതരം അല്ല എന്നും ക്രയിൻ ഡ്രൈവർക്കെതിരെ നിലവിൽ അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുത്തതായി ഹിൽപാലസ് സിഐ രാത്രി 7 30ന് പറഞ്ഞു