പൊറ്റാസ്പടി സ്വദേശി ചിറമുഖം പത്രോസ് ആണ് തൂങ്ങിമരിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ ഭാര്യ സാറാമ്മ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സാറാമ്മ ബോധരഹിതയായി വീണതിനെ തുടര്‍ന്ന് മരിച്ചതായി കരുതിയാണ് ഭര്‍ത്താവ് പത്രോസ് തൂങ്ങിമരിച്ചത്. ഇരുവരും ജോലിക്ക് എത്താത്തത് മൂലം തൊഴിലുടമ അന്വേഷിച്ചത്തിയപ്പോഴാണ് റൂമിനുള്ളില്‍ ചോര വാര്‍ന്ന നിലയില്‍ സാറാമ്മയെയും തൂങ്ങിമരിച്ച നിലയില്‍ പത്രോസിനെയും കണ്ടെത്തിയത്. പത്രോസിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.