അമിത വേഗതയിൽ എത്തിയ ഓട്ടോറിക്ഷ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് പറയപ്പെടുന്നു. അപകടത്തിൽ മണ്ണൂർ സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഏരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.