പൊലീസ് വേഷത്തിലെത്തി തമിഴ്നാട്ടിൽ നിന്നും വ്യാപാരികളെ തട്ടിക്കൊണ്ടുവന്ന് കേരളത്തിൽ ഒളിവിൽ താമസിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. സേലം സ്വദേശിയായ സുരേഷ് കുമാറിനെയാണ് പാറശാല പൊലീസ് പിടികൂടിയത്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ വ്യാപാരികളായ യൂസഫ്, ജാഫിർ എന്നിവരെയാണ് ഒരു സംഘം കേരള പൊലീസ് ചമഞ്ഞ് തട്ടിയെടുത്ത് ക്രൂരമായി മർദിച്ച് ഉദിയൻകുളങ്ങരയിലെ വീട്ടിലെത്തിച്ചു പൂട്ടിയിട്ടത്. സംഭവത്തിൽ നേരത്തെ നാല് പേർ അറസ്റ്റിലായിരുന്നു.