ഒറ്റപ്പാലം ലക്കിടിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. ലക്കിടി രഞ്ജു കൃഷ്ണയിൽ രാധാകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ വീട്ടിൽ ജോലിക്കാരി എത്തിയപ്പോഴാണ് വീട് കുത്തി തുറന്ന നിലയിൽ കാണപ്പെട്ടത്. രാധാകൃഷ്ണനും കുടുംബവും കഴിഞ്ഞ വ്യാഴാഴ്ച വീട് പൂട്ടി ബാംഗ്ലൂരിലേക്ക് പോയിരുന്നു. മോഷണ വിവരം അറിഞ്ഞ് കുടുംബം വൈകുന്നേരം വീട്ടിലെത്തി നടത്തിയ പരിശോധനയിൽ മൂന്നര പവൻ സ്വർണാഭരണങ്ങളും 1500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.