വടക്കൻപറവൂരിൽ ഹോട്ടലിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്ത ശേഷം പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ആണ് സംഭവം ഉണ്ടായത്. കുട്ടിയുടെ പിതാവിനൊപ്പെ ഹോട്ടലിൽ എത്തിയ യുവാവ് 12 വയസുകാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുടുംബം ഇത് കണ്ടു. ഇത് ജീവനക്കാരെ അറിയിച്ചു. ഹോട്ടലുകാർ പോലീസിനെ വിളിക്കുമ്പോഴേക്കും വിവരമറിഞ്ഞ ആളുകൾ ഇയാളെ പുറത്തേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.