കൊച്ചിയിലെ കാനറാ ബാങ്ക് ശാഖയിൽ പുതുതായെത്തിയ ബാങ്ക് മാനേജർ കാന്റീനിൽ ബീഫ് നിരോധിച്ചു. പിന്നാലെ ബാങ്കിൽ ബീഫ് ഫെസ്റ്റ് നടത്തി തൊഴിലാളി സംഘടന. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് (BEFI) ബാങ്കിൽ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. ബാങ്കിൽ നടത്തിയ ബീഫ് ഫെസ്റ്റിൻ്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബീഹാറി സ്വദേശീയായ റീജിയണൽ മാനേജറാണ് കാന്റീനിൽ ബീഫ് വിളമ്പരുതെന്ന് നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയയാരുന്നു പ്രതിഷേധം