എംസി റോഡിൽ പന്തളം കുരമ്പാലയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ച് അപകടം. രണ്ടു ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു.കാർ യാത്രക്കാർക്കും പരുക്കുണ്ട്.പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരു ബൈക്ക് തകർന്നു.തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.അപകടത്തെ തുടർന്ന് തതിരക്കേറിയ എം സി റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. പൊലീസും അടൂർ ഫയർ ഫോഴ്‌സും സ്ഥലത്തെത്തി.