അടൂർ :പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്ക് യാത്രാ സൗകര്യം ഉറപ്പാക്കിസമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി 15 പേർക്ക് മുച്ചക്ര സ്കൂട്ടർ വിതരംണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. മണി അമ്മയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്തു.