കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 3500 കോടി രൂപയാണ് കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് സർക്കാർ ചെലവാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മാടായി ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കളിക്കളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച്ച വൈകിട്ട് 5 ഓടെ നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്നശേഷം കളിക്കളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി.മൂന്ന് സിന്തറ്റിക് സ്റ്റേഡിയങ്ങൾ ജില്ലയിൽ നിർമ്മിച്ചു. തലശ്ശേരിയിൽ ഏറ്റവും മികച്ച കായിക സമുച്ചയം സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു.