Thiruvananthapuram, Thiruvananthapuram | Aug 23, 2025
തിരക്കിട്ട ജീവിതത്തിനിടയിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന തലമുറയ്ക്ക് സന്തോഷവും സമാധാനവും നൽകാൻ ഹാപ്പിനസ് പാർക്കുകൾക്ക് കഴിയുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നെയ്യാറ്റിൻകര മണലൂർ കാവുവിള പാലത്തിന് സമീപം നെയ്യാറ്റിൻകര നഗരസഭ നിർമിച്ച ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.