വടകോട് ചരുവിള ബഥേൽ വീട്ടിൽ ഐസക്ക് ജോർജ്ജ് ആണ് ഇന്ന് മരണപ്പെട്ടത്.സെപ്റ്റംബർ 6 ന് വൈകിട്ട് 8 മണിയോടെ ഐസക്ക് നടത്തുന്ന കിഴക്കേത്തെരുവിലെ റസ്റ്റോറന്റിന് മുൻ വശത്ത് വച്ച് റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഐസക്കിനെ വിദഗ്‌ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇന്ന് വൈകിട്ടോടെ മരണപ്പെടുകയിരുന്നു.