മുക്കം: ഏറെ നാളായുള്ള പ്രതീക്ഷാ നിർഭരമായ കാത്തിരിപ്പുകൾക്കും ആശങ്കകൾക്കും ഒടുവിൽ അർജന്റീനയുടെ അശ്വമേധം മെസിയും സംഘവും കേരളത്തിൽ പന്തു തട്ടാനെത്തുമെന്ന അർജന്റീന ഫുട്‌ബോൾ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മലയോര മേഖലയായ മുക്കത്ത് കളിക്കമ്പക്കാർ മധുര വിതരണം നടത്തി. മൈതാനത്ത് കാൽപ്പന്തുകളിയിലെ ത്രസിപ്പിക്കുന്ന നീക്കങ്ങൾക്ക് തീ പടർത്തുന്ന മെസ്സിയുടെ വരവിൽ സന്തോഷം പങ്കിട്ടാണ് അർജന്റീന ആരാധകർ മുക്കത്ത് ലഡു വിതരണം നടത്തിയത്.