തിങ്കളാഴ്ച വൈകിട്ടാണ് മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ് റാമിനെ വള്ളം മറിഞ്ഞ് ജലാശയത്തില്‍ കാണാതായത്. തുടര്‍ന്ന് ഇത്രയും ദിവസം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്ന് തിരച്ചില്‍ നടക്കുന്നതിനിടെ മൃതദേഹം ജലാശയത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വികരിച്ചു. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃദദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇയാളോടൊപ്പം വള്ളത്തില്‍ ഉണ്ടായിരുന്ന 4 അതിഥി തൊഴിലാളികളും, തുഴച്ചില്‍കാരനും നീന്തി രക്ഷപ്പെട്ടിരുന്നു.