പൊരീക്കൽ സ്വദേശിയാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ഇടിച്ചതിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു. കാറിന്റെ മുൻഭാഗവും പൂർണ്ണമായി തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് കാറിന്റെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റും, ലൈനും പതിച്ചുവെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു