കാക്കനാട് കുഴിക്കാട് വാഷിങ് മെഷിന് തീ പിടിച്ച് അപകടം. കുഴിക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന ഷാജഹാന്റെ വീട്ടിലെ വാഷിങ് മെഷീനാണ് കത്തിനശിച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് തൃക്കാക്കര ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് വാഷിങ് മെഷിനിലെ തീ അണച്ചത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. കെ എസ് ഇബി ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തി. അപകടം ഉണ്ടായതോടെ വീട്ടുകാർ പുറത്തേക്ക് മാറിയിരുന്നു