കഴിഞ്ഞ ദിവസം ജയിൽ മോചിതനായ കുപ്രസിദ്ധ മോഷ്ടാവിനെ മോഷണത്തിനിടെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ആലുവ സെന്റ് ഫ്രാൻസിസ് സ്ക്കൂളിൽ മോഷണം നടത്തുന്നതിനിടെയാണ് ഉടുമ്പൻചോല മഹേഷ് അന്തർ ജില്ലാ മോഷ്ടാവിനെ ആലുവ പോലീസ് പിടികൂടിയത്. പ്രതി മോഷണം നടത്തുന്നതിനിടെ മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. സ്ക്കൂളിൽ തന്നെ താമസിച്ചിരുന്ന കന്യാസ്ത്രീകൾ അസമയത്ത് മുറിയിലെ ലൈറ്റ് കണ്ടതോടെ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സംഘം എത്തുമ്പോൾ കള്ളൻ ഇതൊന്നും അറിയാതെ മോഷണം തുടരുകയായിരുന്നു.