ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റിയെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകി.ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്.എന്നാൽ സ്വര്‍ണപ്പാളിക്ക് കേടുപാടുണ്ടെന്നും അടുത്ത മണ്ഡല കാലത്തിനു മുൻപ് അത് പരിഹരിക്കണമെന്നും ഇതിനായി ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും അനുമതിയോടെ ഇളക്കിമാറ്റി അറ്റകുറ്റപണിക്കായി കൊണ്ടുപോയതാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് നൽകുന്ന വിശദീകരണം.