Thiruvananthapuram, Thiruvananthapuram | Aug 30, 2025
നെടുമങ്ങാട് വഴയില-പഴകുറ്റി നാലുവരിപ്പാത മൂന്നാം റീച്ചിലെ നഷ്ട പരിഹാര തുക ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ജില്ലാ കളക്ടർ അനുകുമാരിക്ക് കൈമാറി. ആദ്യ റീച്ചിന്റെ മുഴുവൻ പ്രവൃത്തികളും ഡിസംബർ മാസം അവസാനം പൂർത്തിയാകുന്നതരത്തിലാണ് പ്രവർത്തനങ്ങളുടെ പുരോഗതിയെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. നാലുവരിപ്പാത വികസനത്തിനായി 1285.19 കോടി രൂപ അനുമതി ലഭിച്ചിട്ടുള്ള പദ്ധതി പൂർത്തീകരിക്കുമ്പോൾ 1400 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നതാ യും മന്ത്രി അറിയിച്ചു.