ഇക്കുറി ഓണപ്പൂക്കളമൊരുക്കാൻ സ്വന്തം നാടൻ പൂവ് മതിയാവും കണ്ണൂർ കാർക്ക്. ജില്ലാപഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കുറുമാത്തൂർ അതിരിയാടിൽ പ്രസിഡന്റ് കെ കെ രത്‌നകുമാരി നിർവഹിച്ചു. വാർഷിക പദ്ധതിയിൽപ്പെടുത്തി ജില്ലയിലെ വിവിധ വനിതാ ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി, വാടാമല്ലി തൈകൾ വിതരണം ചെയ്യുകയും കൃഷിക്കുവേണ്ട സാങ്കേതിക സഹായം അതതു കൃഷി ഓഫീസുകൾ വഴി ലഭ്യമാക്കുകയും ചെയ്തിരുന്നു