നടൻ സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എറണാകുളം ഡിസിപി വിനോദ് പിള്ളയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫ് കേസ് അന്വേഷിക്കും. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഡിജിപിക്ക് അപേക്ഷ നൽകിയിരുന്നു. നടൻ സൗബിൻ ഷാഹിർ, ബാബു ശാഹിർ, ഷോൺ ആന്റണി എന്നിവരെ പ്രതിയാക്കി മരട് പോലീസ് ആണ് കേസ് എടുത്തത്.