വടകര: നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് നാദാപുരം പോലീസ്. കണ്ടാൽ അറിയാവുന്ന 20 ഓളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേർന്ന് ജീവനക്കാരെ കയ്യേറ്റം ചെയ്യൽ, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെന്നും ഇന്നലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും ഇന്ന് വൈകുന്നേരം 5ന്