2012 ല്‍ കത്തിനശിച്ച രാമനിലയം കോമ്പൗണ്ടിലെ കൂത്തലം പുനരുദ്ധരിച്ച് സംഗീത നാടക അക്കാദമിക്ക് ടൂറിസം വകുപ്പ് കൈമാറിയാല്‍ അത് മികച്ച ഇന്റിമേറ്റ് തിയേറ്ററായി വികസിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ടി മുഹമ്മദ് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു.