പത്തനംതിട്ട : അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും ഓട്ടുവാർപ്പും ഉരുളിയും മോഷ്ടിച്ച പ്രതിയെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടങ്ങൽ കൂട്ടുങ്കൽ വീട്ടിൽ കെആർ രഞ്ജിത്ത് (36) ആണ് പിടിയിലായത്. മണിമല മൂലേപ്ലാവ് മാളിയേക്കൽ വീട്ടിൽ നിന്നും കോട്ടാങ്ങൽ പനച്ചിക്കപ്പടി വെള്ളിക്കര വീട്ടിൽ താമസിക്കുന്ന ബേബി ജോസഫിെൻറ ഭാര്യ ജ്യോതി ബേബിയുടെ വീട്ടിൽ നിന്നും ഒരു വലിയ ഓട് വാർപ്പും, ഉരുളിയുമാണ് മോഷ്ടിക്കപ്പെട്ടത്. പ്രതി അയൽവാസിയും ഈ വീടുമായി സഹകരണമുള്ളയാളുമാണ്.