വേലേശ്വരത്ത് തനിച്ച് താമസിക്കുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.വേലേശ്വരം പാണംതോട് എകെജി ക്ലബ്ബിന് സമീപം താമസിക്കുന്ന ശിവാനന്ദനാണ് 70 മരിച്ചത്. ദിവസങ്ങളായി മകൾ മിനി അച്ഛനെ ഫോണിൽ ബന്ധപ്പെങ്കിലും കിട്ടിയിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതിൽ പടിയിൽ അകത്തും പുറത്തുമായി മൃതദേഹം കാണപ്പെട്ടത്.