ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലേക്കാണ് കാർ ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. എന്നാൽ കടയുടമയ്ക്ക് ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയപ്പെടുന്നു. ഓണത്തോടനുബന്ധിച്ച് കടയിൽ വിൽപ്പനയ്ക്കായി എത്തിച്ച സാധനങ്ങളും, ചിപ്സ് ഉൾപ്പെടെ നിർമ്മിക്കുന്നതിന് എത്തിച്ച മെഷീനുകളും അപകടത്തിൽ തകർന്നു. ഇത് ഏകദേശം ഒന്നര ലക്ഷത്തിലധികം രൂപയുടെ നാശമുണ്ടാക്കിയതായി ഉടമ പറയുന്നു.