പാലക്കാട് ആലത്തൂരില്‍ കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലത്തൂർ അരങ്ങാട്ട് പറമ്പ് സുരേഷ് ആണ് മരിച്ചത്. 37 വയസായിരുന്നു. വീടിന് സമീപത്തെ കുളത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. എങ്ങനെ കുളത്തില്‍ വീണു എന്ന കാര്യത്തില്‍ വ്യക്തമല്ല. സുരേഷിന്റെ സുഹൃത്തുക്കളാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്.