ആദ്യ വിഭാഗത്തിൽ യുവശക്തി പുളിയൻതുരുത്ത് സംഘത്തിൻ്റെ ഹനുമാൻ നമ്പർ വൺ രണ്ടാം തവണയും എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. എ വിഭാഗത്തിൽ വീരസേനാപതി ബോട്ട് ക്ലബ്ബിൻ്റെ പുത്തൻപറമ്പിൽ രണ്ടാം സ്ഥാനം നേടി. ബി ഗ്രേഡ് വിഭാഗത്തിൽ ടി.ഡി.ബി.സി തൊയക്കാവിൻ്റെ സെൻ്റ് സെബാസ്റ്റ്യൻ നമ്പർ 2 ഒന്നാം സ്ഥാനവും, നടുവിൽക്കര മടപ്ലാം തുരുത്തിൻ്റെ ബ്ലാക് ഹോഴ്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച അമരക്കാരായി ഹനുമാൻ നമ്പർ വണ്ണിൻ്റെ സുഭാഷും, സെൻ്റ് സെബാസ്റ്റ്യൻ നമ്പർ ടുവിൻ്റെ മനോജും തിരഞ്ഞെടുക്കപ്പെട്ടു.