കോഴിക്കോട്: സാഹിത്യനഗരിയുടെ ഹൃദയത്തിൽ ലാസ്യമോഹന ഭാവങ്ങൾ വിടർത്തി ട്രാൻസ്‌ജെൻഡർ കലോത്സവമായ വർണപ്പകിട്ടിന്റെ അരങ്ങുണർന്നു. ജില്ലയിൽ ആദ്യമായി സംഘടിപ്പിക്കുന്ന 'വർണപ്പകിട്ട്' ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ വിവിധ കലാമത്സരങ്ങളിലായി മിഴിവാർന്ന പ്രകടനങ്ങളോടെ മത്സരാർഥികൾ വിവിധ വേദികളിൽ മാറ്റുരച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം തുടങ്ങി ഇനങ്ങളിലെല്ലാം മത്സരാർത്ഥികൾ വേഷവിധാനങ്ങളിലും അവതരണത്തിലും ഒന്നിനൊന്ന് മികച്ചു നിന്നു. മ