രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ശൂരനാട് വടക്ക് തെക്കേമുറിയിൽ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി കോൺഗ്രസ് ഭവന് നേരെയും,ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈകുന്നേരം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ശൂരനാട് വടക്ക് കോൺഗ്രസ് ഭവന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം തെക്കേമുറിയിൽ സമാപിച്ചു.