ഇന്നലെ രാത്രി 11 മണിയിടെയാണ് സംഭവം. മത്സരയോട്ടം നടത്തുകയും നിരവധി വാഹനങ്ങൾ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യുവാക്കളെയാണ് നാട്ടുകാർ കാഞ്ഞിരപ്പള്ളി ടൗണിൽ വച്ച് പിടികൂടിയത്. നിരവധി വാഹനങ്ങളെ തട്ടിയ ശേഷം നിർത്താതെ പോയ വാഹനം കാഞ്ഞിരപ്പള്ളിയിൽ നാട്ടുകാർ തടഞ്ഞു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.