സമീപ ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകും. ഉമ തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സൈബര്‍ ആക്രമണം ഷാഫി പറമ്പിലിന്റെയും, രാഹുല്‍ മാങ്കൂട്ടത്തിന്റെയും അറിവും സമ്മതത്തോടെയുമാണ്. പണ്ടെങ്ങോ നടന്ന ഒരു കാര്യത്തിന്റെ പേരില്‍ എം മുകേഷ് എംഎല്‍എ ഇപ്പോള്‍ രാജിവെക്കേണ്ട സാഹചര്യമില്ല. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അപ്പോള്‍ ആലോചിക്കാം. താന്‍ തെറ്റുകാരനാണെന്ന് രാഹുല്‍ മാങ്കൂട്ടത്തിന് ബോധ്യമുള്ളതുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്. ഇത് മനസ്സിലാക്കി തന്നെയാണ് കോണ്‍ഗ്രസ് ഒരുപടി മുന്‍പേ സസ്‌പെന്‍ഡ് ചെയ്തതെന്നും എ വി ഗോവിന്ദന്‍ പറഞ്ഞു.