യുഡിഎഫിന്റെയും വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കള്ള വോട്ട് ചേര്‍ത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വണ്ണപ്പുറം പഞ്ചായത്തിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. വണ്ണപ്പുറം സര്‍വ്വിസ് സഹകരണ ബാങ്ക് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് പടിക്കല്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ ഏരിയ കമ്മറ്റി അംഗം കെ ജി വിനോദ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെകട്ടറിയേറ്റ് അംഗം മുഹമദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു.