വടകര: കെ.പി.സി.സി വർക്കിങ് പ്രസിഡന്റും വടകര എം.പിയുമായ ഷാഫി പറമ്പിലിനെതിരായ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിനിടെ ഷാഫിക്ക് സംരക്ഷണമൊരുക്കിയ പൊതുപ്രവർത്തകനെതിരെ വിദ്വേഷ പ്രചാരണം. പള്ളിക്കുനി എം എൽ പി സ്‌കൂൾ പി.ടി.എ പ്രസിഡന്റും ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് ശാഖ മുസ്‌ലിം ലീഗ് ജനറൽസെക്രട്ടറിയുമായ ഏറാമല സ്വദേശി ഷഫീക്കിനെതിരെയാണ് വിദ്വേഷ പ്രചാരണമുണ്ടായത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വടകര റൂറൽ എസ്പിക്ക് പരാതി നല്കിയതായി ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള ഇന്ന് രാത്രി എട്ടിന് അറിയി