മാവൂർ: ഊർക്കടവ് കവണക്കല്ല് പാലത്തിൽ അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ച് തെറിച്ച് നടുറോഡിൽ മറിഞ്ഞു. അപകടത്തിൽ ആർക്കും കാര്യമായ പരുക്കുകൾ ഇല്ലെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഓണാഘോഷത്തിനിടെ യുവാക്കൾ ഓടിച്ച ഫോർച്യൂണർ കാർ അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കൈവരികൾ തകർന്നു. കാർ പുഴയിലേക്ക് പതിക്കാതിരുന്നത് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപെടാൻ കാരണമായെന്ന് പോലീസ് ഇന്ന് വൈകുന്നേരം നാലരയോടെ പറഞ്ഞു. നിലവിൽ പാലത്തിന്റെ