ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നതിലൂടെ കാർഷിക മേഖലയ്ക്ക് അധികവരുമാനം ലഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുളക്കട ഗ്രാമപഞ്ചായത്തിൽ ജൈവം ജീവാമൃതം, ഫലശ്രീ എന്നീ പദ്ധതികളിലൂടെ ലഭ്യമാക്കിയ പച്ചക്കറി- ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം പൂവാറ്റൂർ സർക്കാർ എൽപിഎസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡ്രാഗൺ ഫ്രൂട്ട്, റമ്പൂട്ടാൻ തുടങ്ങിയ പുതിയ ഫലങ്ങൾക്ക് വിപണിയിൽ പരമ്പരാഗത വിളകളെക്കാൾ വിലയുണ്ട്. അലങ്കാര ചെടികൾക്കും വിലയണ്ടെന്നും മന്ത്രി പറഞ്ഞു.