എം സി റോഡിൽ കിളിവയലിൽ പിക്ക് അപ്പ് വാൻ തട്ട് കടയിലേക്ക് ഇടിച്ചു കയറി.ഈ സമയം കടയിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പിക്ക് അപ്പ് വാനിൽ ഉണ്ടായിരുന്ന രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡരികിലെ പോസ്റ്റ് ഇടിച്ചു തകർത്ത വാൻ കടയുടെ മുൻ ഭാഗത്തുണ്ടായിരുന്ന തട്ടുകടയുടെ സാമഗ്രികളും തകർത്ത് കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കടയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.